chirakkara
ചിറക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയപാതകളിലും സംസ്ഥാനപാതകളിലും നടന്ന ശുചീകരണം

ചാത്തന്നൂർ: റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ചിറക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയപാതകളിലും സംസ്ഥാനപാതകളിലും മാലിന്യ ശുചീകരണയജ്ഞം നടന്നു. കാരംകോട് കാപ്പക്സ് ജംഗ്ഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മധുസൂദനൻപിള്ള, ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീദേവി, വിനോദ്കുമാർ, റീജ, പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി, എച്ച്.ഐമാരായ ബാബു, സനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യസേന, ഹരിതകർമ്മസേന, സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ പ്രവൃത്തിയിലൂടെ കാപ്പക്‌സ് ജംഗ്ഷൻ മുതൽ കല്ലുവാതുക്കൽ പാറയിൽ ജംഗ്ഷൻ വരെയുള്ള പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുകയും ജൈവമാലിന്യം സംസ്‌കരിച്ച് പ്രദേശം വൃത്തിയാക്കുകയും ചെയ്തു.