snc
കൊല്ലം എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ച ജില്ലയിലെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള പുരസ്കാരം മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്ന് മുൻ കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ, മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. വിഷ്ണു, എൻ.എസ്.എസ് വോളന്റിയേഴ്സ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

കൊല്ലം: ജില്ലയിലെ മികച്ച പച്ചക്കറി തോട്ടത്തിനുള്ള കൃഷിവകുപ്പിന്റെ 2018-19 വർഷത്തെ പുരസ്കാരം കൊല്ലം എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ചു. പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകിയ മുൻ പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ, മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. വിഷ്ണു, എൻ.എസ്.എസ് വോളന്റിയേഴ്സ് എന്നിവർ ചേർന്ന് മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.