kuttypeena-74

ഓച്ചിറ: സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ വൃദ്ധ മരിച്ചു. വവ്വാക്കാവ് ചങ്ങൻകുളങ്ങര വാളാംകോട്ട് പരേതനായ കുമാരന്റെ ഭാര്യ കുട്ടിപെണ്ണാണ് (74) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ ചങ്ങൻകുളങ്ങര ബ്ലോക്കോഫീസിന് സമീപത്തായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കനായില്ല. മക്കൾ: രാധ, യശോദ, മംഗളദാസ്, ഗീത, മനോജ്. മരുമക്കൾ: ഗോപി, രമണൻ, സുശീല, അനിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.