കുന്നത്തൂർ: പെൺകുട്ടികളുടെ വിദ്യാഭ്യാസവും ക്ഷേമവും മുൻനിറുത്തി കേന്ദ്രഗവൺമെന്റ് നിർദ്ദേശ പ്രകാരം കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ 'ബേഠി ബച്ചാവോ ബേഠി പഠാവോ' എന്ന പേരിൽ പ്രത്യേക ഗ്രാമസഭാ യോഗം ചേർന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഗ്രാമസഭ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ, വികസന, വിദ്യാഭ്യാസ ചെയർപേഴ്സൺമാരായ ശ്രീകല, രഞ്ജിനി,ഗീതാകുമാരി, അംഗങ്ങളായ ടി.കെ. പുഷ്പകുമാർ, സതി ഉദയകുമാർ,ഐ.സി.ഡി.എസ് സൂപ്പർവൈസർ പത്മലത, പഞ്ചായത്ത് സെക്രട്ടറി ശിവകുമാർ എന്നിവർ സംസാരിച്ചു.