congress
ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 71 ാം റിപ്പബ്ലിക് ദിനാഘോഷം ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ട് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഇന്ത്യൻ ഭരണഘടനയ്ക്കു പകരം ബി.ജെ.പിയുടെ ഭരണഘടന ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നോക്കി നിൽക്കില്ലെന്ന് സി.ആർ. മഹേഷ് പറഞ്ഞു. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 71 - ാം റിപ്പബ്ലിക് ദിനാഘോഷം ഭരണഘടനയുടെ ആമുഖം വായിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ നേതൃത്വത്തിൽ പൗരത്വത്തിന്റെ പേരിൽ മനുഷ്യശൃഖല തീർക്കുകയും മറുവശത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുകയും കേസെടുക്കുകയും ചെയ്യുന്ന ഇരട്ട രീതി ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഇടതുപക്ഷ സമരം തട്ടിപ്പാണെന്നും സി.ആർ. മഹേഷ് വ്യക്തമാക്കി. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ ദേശീയപതാക ഉയർത്തി. കെ.കെ. സുനിൽകുമാർ, കബീർ എം. തീപ്പുര, ആർ. രാജേഷ് കുമാർ, ബി.എസ്. വിനോദ്, അയ്യാണിക്കൽ മജീദ്, കെ.എം. നൗഷാദ്, അശോകൻ കുറുങ്ങപ്പള്ളി, ആർ. സുധാകരൻ, ബി. സെവന്തി കുമാരി, എൻ. രാജു, കയ്യാലത്തറ ഹരിദാസ്, മെഹർഖാൻ ചേന്നല്ലൂർ തുടങ്ങിയവർ സംസാരിച്ചു.