കരുനാഗപ്പള്ളി: ലാലാജി ഗ്രസ്ഥശാലയിൽ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ലൈബ്രേറിയൻ അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് പ്രവർത്തക സമ്മേളനം സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബി. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രശ്മികുമാർ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ. രവി, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. സുധി (പ്രസിഡന്റ്), ഷാജി (വൈസ് പ്രസിഡന്റ്), ബി. സജീവ് കുമാർ (സെക്രട്ടറി), ലക്ഷ്മി മോഹൻ ( ജോ. സെക്രട്ടറി), കൃഷ്ണകുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ലൈബ്രേറിയൻമാരുടെ സേവന - വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.