photo
മകരഭരണി മഹോത്സവം നടത്തുന്ന പണ്ടാരതുരുത്ത് ശ്രീ മൂക്കുപുഴ ദേവീ ക്ഷേത്രത്തി ഭക്തജനത്തിരക്ക്

കരുനാഗപ്പള്ളി: മകരഭരണി മഹോത്സവം നടത്തുന്ന പണ്ടാരതുരുത്ത് ശ്രീ മൂക്കുപുഴ ദേവീ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കേറി. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ഭരണ സമിതി ഒരുക്കിയിട്ടുള്ളത്. ഇന്ന് പുലർച്ചെ ഹരിനാമകീർത്തനം, ഉദയാസ്തമന പൂജ, സോപാന സംഗീതം. തോറ്റംപാട്ട്, രാവിലെ 9 മുതൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്, 10.30 മുതൽ സർവ കാര്യ സിദ്ധിപൂജ, ഉച്ചയ്ക്ക് 12.30ന് മഹാ അന്നദാനം, വൈകിട്ട് 3ന് ഓട്ടംതുള്ളൽ, രാത്രി 9 മുതൽ നാടകം: അന്നം.