snc
പുനലൂർ ശ്രനാരായണ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ പട്ടാഴിയിലെ ലോക മുത്തച്ഛനായ കേശവൻനായരെ പൊന്നാട അണിയിച്ച് ആദരിക്കുന്നു

പുനലൂർ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പുനലൂർ ശ്രീനാരായണ കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ പട്ടാഴിയിലെ ലോക മുത്തച്ഛനായ മെതുകുമ്മേൽ വടക്കേക്കര താഴത്ത് വടക്ക് നാരായണ സദനത്തിൽ കേശവൻനായരെ (119) വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. സുഷമാ ദേവി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റിഞ്ചു സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികൾ മുത്തച്ഛനെ ആദരിക്കാനെത്തിയത്.