കരുനാഗപ്പള്ളി : റിപ്പബ്ളിക് ദിനത്തിൽ ധീരജവാൻ തുറയിൽക്കുന്ന് ഒതളത്തിൻമൂട്ടിൽ ദീപക്കിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ദീപക്കിന്റെ മാതാവിനെ ആദരിക്കുകയും ചെയ്തു. കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ധീര ജവാന്റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത്. 2018 ഫെബ്രുവരി 1 ന് മദ്ധ്യപ്രദേശിലെ അമല എയർഫോഴ്‌സ് സ്റ്റേഷനിൽ മിസൈലിൽ നിന്നും കെമിക്കൽ നീക്കം ചെയ്യുന്നതിനിടയിൽ പൊള്ളലേറ്റാണ് ദീപക്ക് മരിച്ചത്. ഭാര്യ ആതിരയും അഞ്ചുവയസുള്ള നിള ദീപക് മകളുമാണ്. ദീപക്കിന്റെ മാതാവിനെ എൻ.എസ്.എസ് ഓഫീസർ എൽ . ഗീതകുമാരി ആദരിച്ചു. പ്രിൻസിപ്പൽ കെ.ബി. ഉന്മേഷ്, പി.ടി.എ പ്രസിഡന്റ് അനിൽ പാലവിള, ഷാജഹാൻ രാജധാനി, ഷിഹാബ്.എസ്. പൈനുംമൂട്, എ .റിയാസ്, എൽ .എസ്. ജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.