photo
ഭരണഘടനാ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ ദേശീയപതാക ഉയർത്തുന്നു

കരുനാഗപ്പള്ളി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണദിനാചരണം നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ പതാക ഉയർത്തി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആർ. രാജശേഖരൻ, മുനമ്പത്ത് വഹാബ്, തൊടിയൂർ രാമചന്ദ്രൻ , എം. അൻസാർ, ബിന്ദുജയൻ, ആർ. ശശിധരൻപിള്ള, കളീയ്ക്കൽ മുരളി, ജനാർദ്ദനൻപിള്ള, സോമൻപിള്ള, രാമകൃഷ്ണപിള്ള, ബാബു അമ്മവീട്, കല്ലേലിഭാഗം ബാബു, എൻ. സുഭാഷ്‌ബോസ്, എസ്. ജയകുമാർ, കുന്നേൽ രാജേന്ദ്രൻ, നസീംബീവി, ഗിരിജാ രാമകൃഷ്ണൻ , ജസ്‌ന എന്നിവർ സംസാരിച്ചു.