photo
തൊഴിൽ നിഷേധിച്ച തൊഴിലുറപ്പ് തൊഴിലാളികൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിലെത്തി ഉപരോധിക്കുന്നു

കരുനാഗപ്പള്ളി : എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായി പരാതി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 16-ം വാർഡിൽ പ്രവർത്തിക്കുന്ന 16- ഓളം തൊഴിലാളികൾക്കാണ് തൊഴിൽ നിഷേധിച്ചതായി പറയുന്നത്. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ തൊഴിൽ നിഷേധിച്ച തൊഴിലുറപ്പ് തൊഴിലാളികൾ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ ഉപരോധിച്ചു. രാവിലെ 10.30 നാണ് ഉപരോധം ആരംഭിച്ചത്. കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, കെ.എസ് പുരം സുധീർ, എൻ. രാജു എന്നിവർ സെക്രട്ടറിയുമായി ചർച്ച നടത്തി. പ്രശ്നത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് ഉരോധം അവസാനിപ്പിച്ചത്.