traffic
ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ലേലം ചെയ്ത വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നു

 125 വാഹനങ്ങൾ നീക്കം ചെയ്തു

കൊല്ലം: ആശ്രാമം ട്രാഫിക് എൻഫോഴ്സ്‌മെന്റ് സ്റ്റേഷൻ വളപ്പിൽ കെട്ടിക്കിടന്ന അവകാശികളില്ലാത്ത 125 വാഹനങ്ങൾ നീക്കം ചെയ്തു. പൊലീസ് ആസ്ഥാനത്ത് നടന്ന ലേലത്തിലൂടെയാണ് വാഹനങ്ങൾ വിറ്റത്.

2018 വരെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ലേലം ചെയ്തത്. ഉടമസ്ഥർക്ക് അറിയിപ്പ് നൽകിയിട്ടും ഏറ്റെടുക്കാത്ത തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങൾ അടുത്ത ഘട്ടമായി ലേലം ചെയ്യും. പിന്നീട് ഉടമസ്ഥരെത്തിയാൽ ലേലത്തുക നൽകും.

സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കുന്നുകൂടി ഇഴജന്തുക്കളുടെ താവളമായിരുന്നു. വർഷങ്ങളോളം മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് ദ്രവിച്ച് പലതും ഉപയോഗശൂന്യവുമാണ്.