കൊല്ലം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ ദേശീയ പതാകയുയർത്തി. എസ്.ആർ.ജി കൺവീനർ പി.എൽ. ജ്യോതി റിപ്പബ്ലിക് ദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ പതാകഗാനം, ദേശഭക്തിഗാനം, വന്ദേമാതരം നൃത്താവിഷ്കാരം എന്നിവ അവതരിപ്പിച്ചു. അദ്ധ്യാപകരായ സീനത്ത് ബീവി, എമിലിൻ ഡൊമിനിക്, നജു, ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.