zz
നന്മ മരം' വൃക്ഷ വ്യാപന പദ്ധതിയുടെ 8001ാമത് തൈ നടീൽ വനമിത്ര അവാർഡ് ജേതാവ് ഡോ. സൈജു ഖാലിദ് പത്തനാപുരം ഗാന്ധിഭവനിൽ നിർവഹിക്കുന്നു

പത്തനാപുരം: സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവ് ഡോ. സൈജു ഖാലിദിന്റെ 'നന്മ മരം' വൃക്ഷവ്യാപന പദ്ധതിയുടെ ഭാഗമായി 8001 ാം തൈ പത്തനാപുരം ഗാന്ധിഭവനിൽ നട്ടു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ഗാന്ധിഭവൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ചൈതന്യ സിദ്ധാർത്ഥ, നഴ്‌സിംഗ് സൂപ്രണ്ട് രാധാദേവി, കാഥികൻ പുനലൂർ തങ്കപ്പൻ എന്നിവർ പങ്കെടുത്തു. സൈക്കോളജിസ്റ്റും പ്രഭാഷകനും ഗ്രന്ഥകർത്താവുമായ കറ്റാനം ഇലിപ്പക്കുളം സ്വദേശി സൈജു ഖാലിദ് സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 12 ജില്ലകളിലായി 8000 മരങ്ങൾ ഇതിനകം നട്ടു കഴിഞ്ഞു. മനുഷ്യനന്മക്കായി മാതൃസ്മരണ പദ്ധതിയുടെ 14ാം ദിന ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.