photo
ഹരിശങ്കർ

തീർപ്പാക്കാനുള്ള ഫയലുകൾ

2018...... 12142

2019 ...... 1209

കൊട്ടാരക്കര: പരാതികളിൽ തീർപ്പ് കല്പിക്കുന്നതിൽ കാെല്ലം റൂറൽ ജില്ലാ പൊലീസിന് മികവ്. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾക്കും ഓഫീസ് ഫയലുകൾക്കും ഏറ്റവും വേഗത്തിൽ തീർപ്പ് കല്പിച്ചതിന് സംസ്ഥാനത്തെ ഒന്നാം സ്ഥാനമാണ് റൂറൽ പൊലീസിന് ലഭിച്ചത്. 2019 വർഷത്തെ കണക്കിലാണ് അംഗീകാരം.

2018 അവസാനിക്കുമ്പോൾ തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം 12142 ആയിരുന്നു. 2019 അവസാനമെത്തിയപ്പോൾ 1209 എണ്ണമായി ഇതിനെ മാറ്റുവാൻ കഴിഞ്ഞു. ഏറ്റവും വേഗത്തിൽ കുറ്റമറ്റ രീതിയിൽ ഫയലുകൾക്ക് തീർപ്പ് കല്പിക്കുന്നതിന് നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്.

2019 ജൂൺ മാസത്തിലാണ് റൂറൽ എസ്.പിയായി ഹരിശങ്കർ ചുമതലയേറ്റത്. ഇതിനുശേഷം കുറ്റകൃത്യങ്ങളിലെ പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യുന്നതിനും മികവുണ്ടായി. റൂറൽ ജില്ലയിലെ പൊലീസിനെ അടിത്തട്ടുമുതൽ കാര്യക്ഷമമാക്കാനും അതുവഴി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും കഴിഞ്ഞതാണ് പ്രധാനനേട്ടമെന്നാണ് വിലയിരുത്തൽ.

പൊലീസ് കാര്യക്ഷമമായി:

റൂറൽ എസ്.പി ഹരിശങ്കർ (box)

പരാതികൾ ലഭിച്ചാൽ കൃത്യമായ അന്വേഷണത്തിലൂടെ തീർപ്പുണ്ടാക്കാൻ പൊലീസ് കാര്യക്ഷമമായി ഇടപെട്ടു. ഇതിന്റെ ഫലമാണ് ഫയലുകൾ തീർപ്പാക്കുന്നതിൽ സംസ്ഥാനത്തെ മികച്ച സ്ഥാനത്തേക്ക് എത്താനായത്. കെട്ടിക്കിടന്ന ഫയലുകൾ ഓരോന്നും പരിശോധിച്ചു. അന്വേഷണത്തിന് പ്രത്യേക ടീമുകളെ നിയോഗിക്കുകയും അവയെ കൃത്യമായി മോണിറ്റർ ചെയ്യുകയമുണ്ടായി. സ്റ്റേഷനുകളിൽ പരാതി നൽകിയാൽ കൃത്യമായി അന്വേഷിക്കുന്നതിനും ബാഹ്യ ഇടപെടീലുകൾ ഇല്ലാത്തവിധം പരിഹാരം കാണാനും കഴിഞ്ഞു.