കൊല്ലം: സർക്കാർ സർവീസിലുള്ള ഈഴവ സമുദായത്തിൽപ്പെട്ടവർക്ക് അതു പറയുവാനുള്ള ചങ്കൂറ്റം ഉണ്ടാകണമെന്ന് എസ്. എൻ.ഡി.പിയോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു.
കൊല്ലം എസ്. എൻ. ഡി. പി യൂണിയനിൽ ശ്രീനാരായണാ എംപ്ളോയീസ് വെൽഫെയർ ഫോറം, പെൻഷനേഴ്സ് കൗൺസിൽ, കലാകായിക സാംസ്ക്കാരിക കൂട്ടായ്മ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായി അധികാരമേറ്റശേഷം മാറ്റങ്ങൾ ഏറെ ഉണ്ടായി. അതിലൊന്നാണ് ഫോറം. പെൻഷനേഴ്സ് കൗൺസിൽ,
മുൻഗാമികൾ നമുക്കെന്ത് ചെയ്തു എന്ന് പിൻതലമുറ ചോദിക്കുമ്പോൾ ഡോ.പൽപ്പുവും, ആർ. ശങ്കറുമൊക്കെ ചെയ്തതും വെള്ളാപ്പള്ളി ചെയ്തതുമേ പറയാനുള്ളു എന്ന അവസ്ഥയാണ്. അതിനാൽ സർക്കാർ ജീവനക്കാരുടെ ഫോറത്തിന് ബഹുദൂരം പോകുവാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സർക്കാർ സർവീസിലോ, ആനുകൂല്യങ്ങളിലോ ലഭിക്കുന്നില്ലെന്ന് യോഗം കൗൺസിലർ പി സുന്ദരൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
എല്ലാ ശാഖകളിലും യൂണിറ്റ് കമ്മിറ്റി വിളിച്ചുകൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്ത യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പറഞ്ഞു. കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അധ്യക്ഷനായിരുന്ന യോഗത്തിൽ ഫോറം കേന്ദ്രസമിതി സെക്രട്ടറി ഡോ.വി.ശ്രീകുമാർ സംഘടനാ സന്ദേശം നൽകി .
പെൻഷൻ കൗൺസിൽ കോഓഡിനേറ്റർ ജി.ചന്തു, ഫോറം കുണ്ടറ യൂണിയൻ പ്രസിഡന്റ് രാജു, യൂണിയൻ കൗൺസിലർമാരായ ഇരവിപുരം സജീവൻ, നേതാജി രാജേന്ദ്രൻ, വി.പ്രതാപൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
ഭാരവാഹികൾ
യൂണിയൻതല ഭാരവാഹികളായി വി.ശ്രീകുമാർ (പ്രസിഡന്റ്), ടി.ശിബദാസ്
(വൈസ് പ്രസിഡന്റ്), ഡോ.എസ്.വിഷ്ണു(സെക്രട്ടറി) സുചിത്ര രാജൻ, എസ്. സുരേഷ് ബാബു(ജോ. സെക്രട്ടറിമാർ), കെ.ഗോപകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായി മയ്യനാട് ആർ.രംഗലാൽ, കെ.പി.മോഹനൻ, അജികുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായി പി.ദീപ, അശ്വതി, ആർ.വിനീഷ്, രാജേഷ് കുമാർ മുണ്ടയ്ക്കൽ, ഷിനോലിൻ.ജെ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ കോഓഡിനേറ്റർ പി.വി.രജിമോൻ സ്വാഗതവും കേന്ദ്രസമിതി ട്രഷറർ ബി.ശിവപ്രസാദ് നന്ദിയും പറഞ്ഞു.