ve
കുരീപ്പുഴയിൽ തറവാട് വീട് കത്തിനശിച്ച നിലയിൽ

അഞ്ചാലുംമൂട്: വർഷങ്ങൾ പഴക്കമുള്ള തറവാട് വീട് തീപിടിത്തത്തെ തുടർന്ന് പൂർണ്ണമായും കത്തിനശിച്ചു. കുരീപ്പുഴ പാണ്ടോന്നിൽ കടവിന് സമീപം പാണ്ടോന്നിൽ വീട്ടിൽ പ്രസന്നകുമാരിയുടെ വീടാണ് കത്തിനശിച്ചത്. ഞായറാഴ്ചയുണ്ടായ തീപിടിത്തതിന്റെ കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. പൂർണ്ണമായും തേക്ക്, ഈട്ടി തടികളാൽ നിർമ്മിച്ച വീടായതിനാൽ തീ വളരെവേഗത്തിൽ പടർന്നുപിടിച്ചു. തൊട്ടടുത്തുള്ള തൊഴുത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞതിനാൽ കൂടുതൽ അപായം ഉണ്ടായില്ല. ചാമക്കടയിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും വീട് പൂർണ്ണമായും കത്തിനശിച്ചിരുന്നു.