ചാത്തന്നൂർ:ഇരുചക്ര വാഹനങ്ങൾ കൂട്ടിമുട്ടി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കൂനയിൽ രാജേഷ് ഭവനിൽ സുനിലിന്റെയും രാജിയുടെയും മകൾ അയന സുനിൽ (11) ആണ് മരിച്ചത്.രാജിക്കും പുത്തൻകുളം ഗോകുലത്തിൽ ഷിജിനും (40) പരിക്കേറ്റു.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ വച്ചായിരുന്നു അപകടം.അമ്മയോടൊപ്പം സ്‌കൂട്ടറിൽ പാരിപ്പള്ളി ഭാഗത്തേക്ക് വരുകയായിരുന്നു.മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്ത് വച്ച് മുന്നിൽ പോയ ബസിനെ മറികടക്കാൻ ശ്രമിക്കവെ എതിർ ദിശയിൽ വരുകയായിരുന്ന ബൈക്കിൽ ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.റോഡിൽ തല ഇടിച്ചു വീണ് സാരമായി പരിക്കേറ്റ അയനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അയന. സഹോദരൻ :അലോക്.
മൃതദേഹം പോസ്റ്റു മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.