തോന്നയ്ക്കൽ: ശാസ്തവട്ടം ശ്രീ ദുർഗ്ഗാ മാടൻനട ക്ഷേത്രത്തിലെ പതിനൊന്നാം പ്രതിഷ്ഠാ വാർഷികവും മകര രേവതി മഹോത്സവവും ജനുവരി 29, 30 തീയതികളിൽ നടത്തും.
നാളെ (ബുധൻ) രാവിലെ ആറിന് അഷ്ടദ്രവ്യ സമൂഹ ഗണപതിഹോമം. തുടർന്ന് ഉഷ:പൂജ, മൃത്യുഞ്ജയഹോമം, ഭാഗവത പാരായണം, ഉച്ചപൂജ, അന്നദാനസദ്യ എന്നിവയാണ്. വൈകിട്ട് ഏഴിന് നാടൻപാട്ട് മഹോത്സവം. തുടർന്ന് ഭഗവതിസേവ, അത്താഴപൂജ.
തിരുനാൾ ദിവസമായ വ്യാഴാഴ്ച രാവിലെ അഷ്ടമഹാഗണപതി ഹോമം, പ്രഭാതപൂജ, ഭാഗവത പാരായണം, കലശപൂജ, ആത്മീയ പ്രഭാഷണം. രാവിലെ പത്തിന് സമൂഹ പൊങ്കാല, കലശാഭിഷേകം, നാഗരൂട്ട്, തിരുനാൾ സദ്യ. വൈകിട്ട് അഞ്ചിന് പറയ്ക്കെഴുന്നെള്ളത്ത് ഘോഷയാത്ര. രാത്രി 9ന് വലിയ പടുക്ക, 9.30ന് പുഷ്പാഭിഷേകം.