അഞ്ചാലുംമൂട്: മതിലിൽ റസിഡന്റ്സ് അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷം നടന്നു. വാർഷികത്തിന്റെ ഭാഗമായി നടന്ന വിജ്ഞാനസദസ് മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. എം.സി. രാജിലൻ ക്ലാസുകൾ നയിച്ചു.
വാർഷിക പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ അജിത് അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അസോ. പ്രസിഡന്റ് കെ. ലീല ശിവശങ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ ബി. അനിൽകുമാർ, എം.എസ്. ഗോപകുമാർ, അജിത് കുമാർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം എ. ശ്രീകുമാർ, അസോ. സെക്രട്ടറി എഫ്.സി. ജോൺ, ട്രഷറർ സി.കെ. രവി എന്നിവർ സംസാരിച്ചു.