കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം രാവിലെ 8.30ന് ക്ഷേത്ര മൈതാനത്ത് ആനനീരാട്ട്, ആനയൂട്ട്, 200ൽപ്പരം കലാകാരന്മാർ പങ്കെടുത്ത മേള വിസ്മയം എന്നിവ നടന്നു. വൈകിട്ട് 3 മുതൽ ഗജവീരന്മാരുടെയും 500ൽപ്പരം കലാകാരന്മാർ പങ്കെടുത്ത പഞ്ചവാദ്യം, നാദസ്വരം, പഞ്ചാരിമേളം, ചെമ്പട, ശിങ്കാരിമേളം, ചെണ്ടമേളം, നിശ്ചല ദൃശ്യങ്ങൾ, തെയ്യം എന്നിവയുടെ അകമ്പടിയോടുകൂടി കെട്ടുകാഴ്ചയും എഴുന്നള്ളത്തും നടന്നു.
വൈകിട്ട് 5ന് പതിനായിരങ്ങളെ സാക്ഷിയാക്കി തഴുത്തല ഗജോത്സവം കൊട്ടിയം ജംഗ്ഷനിൽ അരങ്ങേറി. രാത്രി 10ന് നൃത്തനാടകം, വെളുപ്പിന് 4.30ന് ആറാട്ട് വരവ് എന്നിവയോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങി.
ക്ഷേത്രം പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി അജയ് ബി. ആനന്ദ്, ട്രഷറർ വൈ. പ്രേംകുമാർ, വൈസ് പ്രസിഡന്റ് വി. രാജീവ്, കമ്മിറ്റി അംഗങ്ങളായ കെ.കെ. തമ്പിരാജൻ, രവീന്ദ്രൻ, പത്മരാജൻ, ഡി. സുനിൽ, ഗിരീഷ്, ജി. സുനിൽകുമാർ, അനിൽകുമാർ, സേതു, പ്രജേഷ്, സുനിൽകുമാർ, അനിൽകുമാർ, അബിൻ ബാബു, ഷാജി സത്യൻ, അരവിന്ദാക്ഷൻ, സന്ദേശ്, ഉത്സവ കമ്മിറ്റി അംഗങ്ങളായ ജ്യോതിദാസ്, രജനീഷ്, ഫിലേന്ദ്രകുമാർ, ചന്തു, വാളന്റിയർ കമ്മിറ്റി ചെയർമാൻ ശ്യാംലാൽ, കൺവീനർ പ്രവീൺ, ഓഡിറ്റർ ബിജു ശിവദാസൻ, ആർ.എസ്. ദിനേശ്, രാജേന്ദ്രൻ, ടി.കെ. ചന്ദ്രശേഖരൻ തന്ത്രി, മുരളിധരൻ ശാന്തി, കീഴ്ശാന്തി വി.കെ. സുരേഷ് തുടങ്ങിയവർ നേതൃത്യം നൽകി.