changala
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ മനുഷ്യ മഹാശൃംഖലയിൽ അണിനിരന്നവർ

ചാത്തന്നൂർ: ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ കൊട്ടിയം വരെയുള്ള ഭാഗങ്ങളിൽ ജനബാഹുല്യത്താൽ ശ്രദ്ധേയമായി മനുഷ്യമഹാശൃംഖല. ഇതോടനുബന്ധിച്ച് പാരിപ്പള്ളിയിൽ നടന്ന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.എൽ. ഷിബു അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ആർ. ലതാദവി, ശ്രീകുമാർ പാരിപ്പള്ളി, പി. ഗണേശൻ, പാരിപ്പള്ളി സന്തോഷ് കുമാർ, ജയപ്രകാശ്, രഘുനാഥൻ, ബാബു പാക്കനാർ, എൻ. ദേവദാസ്, രംഗനാഥൻ, കെ.എസ്.ബിനു തുടങ്ങിയവർ സംസാരിച്ചു.

കല്ലുവാതുക്കൽ നടന്ന യോഗം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ. മുസ്തഫ ഉദ്ഘാടനം ചെയ്തു. എസ്. ബിനു അദ്ധ്യക്ഷത വഹിച്ചു. എസ്. ശശിധരൻ പിള്ള, എസ്. അനിൽകുമാർ, രാജപ്പൻനായർ, ധർമ്മപാലൻ, ബിജു ജോൺ തുടങ്ങിയവർ സംസാരിച്ചു.

ചാത്തന്നൂരിൽ നടന്ന യോഗം സി.പി.ഐ ദേശീയ കമ്മിറ്റി അംഗം എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. എസ്.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ, പി.കെ. ഷിബു, സേതുമാധവൻ, വി. സണ്ണി, നിർമ്മലാ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.