കൊല്ലം: ഇരവിപുരം ശ്രീശരവണഭവ ക്ഷേത്രത്തോട് അനുബന്ധിച്ച് നിർമ്മാണം പൂർത്തിയായ ഗുരുദേവ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് എസ്. എൻ.ഡി.പിയോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.
വിഗ്രഹം ജനു.26ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചു. ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്ന വധൂവരൻമാർക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായമായി ഗുരുദേവ വിഗ്രഹം ക്ഷേത്ര സന്നിധിയിൽ എത്തിയ വേളയിൽ സതീക്ക് ആക്കാവിള കൈമാറി.