പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഇടമൺ ഷണ്മുഖ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം നാളെ മുതൽ ഫെബ്രുവരി 8വരെ നടക്കും. നാളെ രാവിലെ 5.30ന് മഹാഗണപതിഹോമം, 9ന് കൊടിമര, തൃക്കൊടി ഘോഷയാത്ര. ഇടമൺ ചരുവിലഴികത്ത് നിന്ന് ആരംഭിക്കുന്ന കൊടിമരഘോഷയാത്ര ഇടമൺ സത്രം ജംഗ്ഷനിലെ ഗുരുദേവ ക്ഷേത്രം, ഇടമൺ യു.പി.എസ്, എൽ.പി.എസ്, ഇടമൺ-34 ഗുരുദേവ ക്ഷേത്രം വഴി ഇടമൺ ഷണ്മുഖ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന അന്നദാനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. 2.30ന് ആചാര്യവരണം, പ്രസാദ ശുദ്ധി, വൈകിട്ട് 4.20നും 4.50നും മദ്ധ്യേ തന്ത്രി സുബ്രഹ്മണ്യൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്.
31ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 10.30ന് ഷഷ്ഠിപൂജ, വൈകിട്ട് 7ന് പ്രദക്ഷിണ കാവടി, വിളക്കെടുപ്പ്, 1ന് രാവിലെ 5.30ന് സമൂഹ ബാലഗണപതിഹോമം, രാത്രി 7.30ന് ഡാൻസ് മെഗാഷോ, 2ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, 9.30ന് മൃത്യുഞ്ജയഹോമം, 3ന് രാവിലെ 9.30ന് ഭസ്മാഭിഷേകം, ഉച്ചക്ക് 12.30ന് അന്നദാനം, 4ന് രാവിലെ 9.30ന് സർവൈശ്വര്യ പൂജ, 5ന് രാവിലെ 9.30ന് പുഷ്പാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, രാത്രി 7ന് പ്രദക്ഷിണ കാവടി, വിളക്കെടുപ്പ്.
6ന് രാവിലെ 6.30ന് അഖണ്ഡനാമ ജപം, 9ന് ഉമാമഹേശ്വര പൂജ, ഉച്ചയ്ക്ക് അന്നദാനം, രാത്രി 8ന് നാട്യപൂജയും നൃത്ത അരങ്ങേറ്റവും, 7ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉച്ചക്ക് 2.45ന് മഹാസുദർശന ഹോമം, സന്ധ്യക്ക് 6.45ന് ചന്ദ്രപൊങ്കാല, 8ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 6ന് വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 12ന് അന്നദാനം. വൈകിട്ട് 3ന് മഹാകാവടി ഘോഷയാത്ര. ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര ഇടമൺ എൽ.പി.എസ്, യു.പി.എസ്, ഇടമൺ സത്രം ജംഗ്ഷനിലെ ഗുരുദേവ ക്ഷേത്രം വഴി ഇടമൺ ആയിരവല്ലി ശിവക്ഷേത്രത്തിൽ എത്തിച്ചേരും.
ശാഖാ പ്രസിഡന്റ് വി. ദിലീപ്, സെക്രട്ടറി ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിക്കും. തുടർന്ന് തിരികെ ശ്രീമാടൻകാവ്, ഇടമൺ-34 ഗുരുദേവ ക്ഷേത്രം വഴി പവർ ഹൗസ് ജംഗ്ഷനിൽ എത്തുന്ന ഘോഷയാത്ര തിരികെ ഷൺമുഖ ക്ഷേത്ര സന്നിധിയിൽ സമാപിക്കും. രാത്രി 8.30ന് ഗാനമേള, 12ന് ആറാട്ടെഴുന്നെള്ളത്തും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി. സോമൻ, സെക്രട്ടറി എസ്. അജീഷ് എന്നിവർ അറിയിച്ചു.