പുനലൂർ: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ സ്മരണയ്ക്കായി
കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പുനലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പുനലൂർ ടി.ബി ജംഗ്ഷനിൽ പണികഴിപ്പിച്ച യുദ്ധ സ്മാരകം നഗരസഭാ ചെയർമാൻ കെ.രാജശേഖര നാടിന് സമർപ്പിച്ചു. പ്രസിഡന്റ് എസ്. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷണൻ, കൗൺസിലർമാരായ എസ്. സുബിരാജ്, സുഭാഷ് ജി. നാഥ്, ജി. ജയപ്രകാശ്, സബീന സുധീർ, പുനലൂർ എസ്.ഐ ജെ. രാജീവ്, എസ്.എൻ.ഡി.പി യോഗം ഡയറക്ടറും പുനലൂർ കുമാർ പാലസ് മാനേജിംഗ് ഡയറക്ടറുമായ എൻ. സതീഷ്‌കുമാർ, ശൗര്യചക്ര എസ്. ഹരിദാസ്, പി.ബി.ജെ. നായർ, കെ. ധർമ്മരാജൻ, ഭാസ്കരൻ കുട്ടി, സതീഷ്ചന്ദ്രൻ, കെ. ശശിധരൻ, എൻ. സദൻ തുടങ്ങിയവർ സംസാരിച്ചു.