പുനലൂർ: എസ്.എൻ.ഡി.പി യോഗം വനിതാ സംഘത്തെ സമൂഹത്തിലെ കരുത്തുറ്റ സംഘടനയാക്കി മാറ്റിയെടുക്കാൻ ശ്രമിക്കണമെന്ന് വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ പറഞ്ഞു. 3307-ാം നമ്പർ കലയനാട് ശാഖയിലെ വനിതാ സംഘം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷീലമധുസൂദനൻ. ശാഖാ പ്രസിഡന്റ് എ.വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ അനുഗ്രഹ പ്രഭാഷണം നടത്തി. പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, വനിതസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ സെക്രട്ടറി ഉഷ അശോകൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് തങ്കമണി പ്രതാപൻ, സെക്രട്ടറി കല ബാബു, വസുമതി അർജുനൻ, വിജയകുമാരി ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വിജയകുമാരി ശിവരാജൻ(പ്രസിഡന്റ്), കല ബാബു(വൈസ് പ്രസിഡന്റ്), ശാലിനി അജിത്(സെക്രട്ടറി), വിമല സതീശൻ (ജോയിന്റ് സെക്രട്ടറി), തങ്കമണി പ്രതാപൻ (യൂണിയൻ പ്രതിനിധി) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സരസമ്മ മോഹൻ, മിനി ശിവരാജൻ, നീന മോഹൻ, വിജയശ്രീ അശോകൻ, സുപ്രീയ സുധാകരൻ, ദീപ അജി എന്നിവരേയും തിരഞ്ഞെടുത്തു.