കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂളിലെ റിപ്പബ്ളിക് ദിനാഘോഷം സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ വാഴവിള ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ ജെ. ജോൺ എന്നിവർ സംസാരിച്ചു. എസ്.എസ് ക്ളബ് അംഗമായ ഇഷ പ്രവീൺ റിപ്പബ്ളിക് ദിന സന്ദേശം നൽകി. അമൃത ലക്ഷ്മി നന്ദി പറഞ്ഞു. എസ്.എസ് ക്ളബ് കോ ഓർഡിനേറ്റർ ലിനി കെ. ഡാനിയേൽ, ആർ. രാജി, ദീപാ വിനോദ്, ജെ.ബി. ശ്രീജ, സാബുകുമാർ എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി ഇന്ത്യൻ ഭൂപടത്തിന്റെ മാതൃകയിൽ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്നു. കൂടാതെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.