അഞ്ചൽ: അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ
പകൽ വീടുകളിൽ എത്തുന്ന വയോജനങ്ങൾക്ക് യോഗ പരിശീലനം നൽകുന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം നെടുമലയിൽ പ്രസിഡന്റ് രഞ്ജു സുരേഷ് നിർവഹിച്ചു. പകൽ വീടുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും വയോജനങ്ങൾ കട്ടിൽ, പട്ടികജാതി, പട്ടികവർഗ്ഗ വയോജനങ്ങൾക്ക് മരുന്ന് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നതായും രഞ്ജു സുരേഷ് പറഞ്ഞു. കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈലജ, ഗ്രാമപഞ്ചായത്ത് അംഗം ഗോപി, യോഗ പരിശീലകൻ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.