കൊല്ലാം: കരുനാഗപ്പള്ളി മരുതൂർകുളങ്ങര മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് മാമ്പറ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ മാമ്പറ ശ്രേഷ്ഠ സേവ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജന് നൽകുന്നു. മൂന്നാം ഉൽസവ ദിവസമായ ജനുവരി 30ന് വൈകിട്ട് 7 മണിക്ക് ആർ. രാമചന്ദ്രൻ എം. എൽ. എ പുരസ്‌കാരവും 10001 രൂപ ക്യാഷ് അവാർഡും നൽകുന്നതാണ്. പതിനായിരത്തിലേറെ അശരണർക്ക് ആശ്രയമായും തണലായും പ്രവർത്തിക്കുന്ന ഗാന്ധിഭവന്റെ സ്ഥാപക സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കോയിക്കൽ പത്മാവതിയമ്മ സ്മാരക ചികിത്സ സഹായ വിതരണം നഗരസഭ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള നിർവഹിക്കും. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എസ്. വിദ്യാധരൻ ആശംസ നേരും. 9 മണി മുതൽ മ്യൂസിക്കൽ വോയ്‌സ് ഫ്യൂഷൻ കലാപരിപാടിയും ഉണ്ടാവുമെന്ന് സജീവ് മാമ്പറ, രാജീവ് മാമ്പറ, കെ. ബി. ഉമേഷ്, ഹരീഷ് എന്നിവർ അറിയിച്ചു.