police
കൊല്ലം വ്യാപാരോത്സവത്തിന്റെ അഞ്ചാമത് നറുക്കെടുപ്പ് യോഗം ഉദ്ഘാടനവും നറുക്കെടുപ്പും അസി. കമ്മിഷണർ ഒഫ് പൊലീസ് എ. പ്രദീപ് കുമാർ നിർവഹിക്കുന്നു. എസ്. ദേവരാജൻ, എസ്. കബീർ, ഡോ. കെ. രാമഭദ്രൻ, എൻ. രാജീവ്, നേതാജി ബി. രാജേന്ദ്രൻ, ടി.എസ്. ബാഹുലേയൻ, എസ്. രമേശ് കുമാർ (ടി.എം.എസ്. മണി) എന്നിവർ സമീപം

കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോർട്സ് കൗൺസിൽ, ടൂറിസം, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റുകളുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ക്വയിലോൺ മർച്ചന്റ്സ് ചേമ്പർ ഒഫ് കോമേഴ്സ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന കൊല്ലം വ്യാപാരോത്സവത്തിന്റെ 5-ാ മത് നറുക്കെടുപ്പ് നടന്നു. കൊല്ലം സി​റ്റി അസി.പൊലീസ് കമ്മിഷണർ എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമ നറുക്കെടുപ്പും അദ്ദേഹം നിർവഹിച്ചു.

ഏകോപന സമിതി ജില്ലാ പ്രസിഡന്റും വ്യാപാരോത്സവം ചെയർമാനുമായ എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എസ്. കബീർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. കെ. രാമഭദ്റൻ, എൻ. രാജീവ്, സെക്രട്ടറിമാരായ എ. അൻസാരി, എസ്. രമേഷ്‌കുമാർ (ടി.എം.എസ്. മണി), ചേമ്പർ ജനറൽ സെക്രട്ടറി നേതാജി ബി. രാജേന്ദ്രൻ, ഹോട്ടൽ ആൻഡ് റസ്​റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ​ടി.എസ്. ബാഹുലേയൻ (തുഷാര), ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ (മഹാലക്ഷ്മി), ജനറൽ സെക്രട്ടറി സി. രാജീവൻ (ദേവലോകം), ചേമ്പർ ട്രഷറർ ആന്റണി റോഡ്രിക്സ്, സെക്രട്ടറിമാരായ എസ്.എം. അബ്ദുൽഖാദർ, എ. വെങ്കിടേശൻ എന്നിവവർ സംസാരിച്ചു.

കാണികൾക്ക് 12 സമ്മാനങ്ങളും 10 മെഗാ സമ്മാനങ്ങളും ഉണ്ടായിരുന്നു. തുടർന്ന് ഷിബു എം. റാവുത്തറിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.