snake
ചിറക്കരത്താഴത്ത് വീടിന്റെ പരിസരത്ത് കണ്ടെത്തിയ മൂർഖൻ പാമ്പുകളെ സുരേഷ് ചാവരുകാവ് പിടികൂടിയപ്പോൾ

പരവൂർ: വീട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂർഖൻ പാമ്പുകളെ പാമ്പുപിടുത്ത വിദഗ്ദ്ധന്റെ സഹായത്താൽ പിടികൂടി അഞ്ചൽ വനംവകുപ്പിന് കൈമാറി. ചിറക്കരത്താഴം താവണംപൊയ്കയിൽ രാജ്ഭവനിൽ മധുസൂദനന്റെ വീട്ടിലാണ് പാമ്പുകളെത്തിയത്. നായയുടെ കുരകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മൂർഖൻ പാമ്പുകളെ കണ്ടത്. ഭീതിയിലായ വീട്ടുകാർ ജില്ലയിലെ പാമ്പുപിടുത്ത വിദഗ്ദ്ധൻ സുരേഷ് ചാവരുകാവിനെ വിവരം അറിയിക്കുകയും അദ്ദേഹമെത്തി അതിസാഹസികമായി പാമ്പുകളെ പിടികൂടി വനംവകുപ്പിന് കൈമാറുകയുമായിരുന്നു.