photo
സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി കുണ്ടറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച രോഗി കുടുംബ സംഗമം പി. ബാബു ഉദ്ഘാടനം ചെയ്യുന്നു. കെ. ബാബുരാജൻ, പ്ലാവറ ജോൺ ഫിലിപ്പ് എന്നിവർ സമീപം

കുണ്ടറ: കുണ്ടറ ഗ്രാമപഞ്ചായത്തിന്റെയും കുണ്ടറ താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ കുണ്ടറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിവരുന്ന സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി രോഗികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. ആറുമുറിക്കട വൈ.എം.സി.എ ഹാളിൽ നടന്ന പരിപാടി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബു ഉദ്ഘാടനം ചെയ്തു. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു.

കുണ്ടറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ മലേറിയ ഓഫീസർ ഡോ. ഷാജിലാൽ മുഖ്യപ്രഭാഷണം നടത്തി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാവറ ജോൺ ഫിലിപ്പ്, കുണ്ടറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാർ ഉണ്ണിത്താൻ, ഉഷ ശശിധരൻ, ബെറ്റ്‌സി റോയ്, സുധർമ്മ, കുണ്ടറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിത കെ. കുമാർ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ദീപാറാണി, കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീല, ജോസ് ജോർജ്, രെഞ്ചോ കെ. ജോൺ, ആൻസി സക്കറിയ തുടങ്ങിയവർ സംസാരിച്ചു.