കൊല്ലം: ആനേപ്പിൽ കുടുംബസമിതിയുടെ 20-ാം വാർഷികവും കുടുംബസംഗമവും ചിന്നക്കട സി.എസ്.ഐ ഹാളിൽ നടന്നു. റിട്ട. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറി ജനറൽ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. സമിതി രക്ഷാധികാരി എ.കെ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
കുടുംബ പെൻഷൻ പദ്ധതികളുടെ ഉദ്ഘാടനം പ്രസിഡന്റ് ഡോ. പി. രമേശൻ നിർവഹിച്ചു. വിവിധ ക്ഷേമപദ്ധതികൾ സ്ഥാപക പ്രസിഡന്റ് സി.കെ. സ്വാമിനാഥൻ, ലീഗൽ അഡ്വൈസർ അഡ്വ. സി. ശ്രീകുമാർ, കുരീപ്പുഴ വിജയൻ, ആനന്ദരാജൻ, ചിത്രരാജൻ, ശരത് ചന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം രക്ഷാധികാരി ഡോ. ടി.ജി. യോഗരാജൻ, എ.ഡി. രമേശൻ, ട്രഷറർ ഗിരികൃഷ്ണകുമാർ, ഡി. സുഭാഷ്, വി.കെ. തുളസീധരൻ എന്നിവർ നിർവഹിച്ചു.
സെക്രട്ടറി ഡോ. ഡി. സുജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. സുരേഷ് ബാബു, ശരത്ചന്ദ്രൻ, ഡോ. ബി. പ്രദീപ്, കടവൂർ ശശിധരൻ, അനിതാ സ്വാമിനാഥൻ, ഡോ. വിജയശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ടി.ജി. സുരേഷ് സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികൾക്ക് ഡോ. ഡി. ശ്രീകുമാർ നേതൃത്വം വഹിച്ചു.
സമാപനസമ്മേളനം വത്സലാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.കെ. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ശോഭന പ്രബുദ്ധൻ, സുഷമാ പത്മലോചനൻ, ധന്യാ ഗിരിദത്ത്, ഡോ. എൽ. വിനയകുമാർ, ടി.ജി. സുരേഷ് എന്നിവർ സംസാരിച്ചു. ഗിരിപ്രിയകുമാർ സ്വാഗതവും ഗിരികൃഷ്ണകുമാർ നന്ദിയും പറഞ്ഞു.