photo
കൽക്കുളത്ത് കുത്തിത്തുറന്ന ക്ഷേത്ര വഞ്ചി പൊലീസ് പരിശോധിക്കുന്നു

കുണ്ടറ: തട്ടാർക്കോണം കൽക്കുളത്ത് ശങ്കരനാരായണ ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിന്റെ മുമ്പിലുള്ള കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ചു. ഏഴ് മാസമായി വഞ്ചി തുറന്നിട്ടില്ലാത്തതിനാൽ നഷ്ടപ്പെട്ട തുക എത്രയെന്ന് കൃത്യമായി അറിയാൻ കഴിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെപ്പറ്റി നന്നായി അറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മൂന്നാഴ്ചയ്ക്ക് മുമ്പ് തൊട്ടടുത്ത കൊറ്റങ്കര പഞ്ചായത്തിലെ മനക്കരക്കാവ് ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്ന് പണം അപഹരിച്ചവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതിന്റെ അന്വേഷണവും പുരോഗമിക്കുന്നുവെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.