കൊല്ലം: വടക്കേവിള വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തിലെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം ക്ഷേത്രം പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ നിർവഹിച്ചു. വബ്സൈറ്റ് അഡ്രസ്സ് http://www.valiakoonambaikulathamma.com എന്നാണ്. ഭക്തർക്ക് വഴിപാടുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം. കാര്യസിദ്ധിപൂജയുടെ 21 ആഴ്ചയിലേക്കുള്ള രസീതും ഓൺലൈൻവഴി ബുക്ക് ചെയ്യാം. ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി എ. അനീഷ്കുമാർ, ട്രഷറർ എസ്. സുരേഷ്ബാബു, വൈസ് പ്രസിഡന്റ് സുജി കൂനമ്പായിക്കുളം, ജോയിന്റ് സെക്രട്ടറി എസ്. സുജിത്ത് എന്നിവർ പങ്കെടുത്തു.