photo
മാരത്തൺ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ലഹരി വിമോചന പദ്ധതിയായ 'വിമുക്തി'യുടെ പ്രചാരണാർത്ഥം കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി യൂണിയൻ എക്സൈസ് ഡിപ്പാർട്ടുമെന്റുമായി ചേർന്ന് 'റൈസത്തോൺ 2020' എന്ന പേരിൽ മാരത്തൺ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച മാരത്തൺ കോളേജ് അങ്കണത്തിൽ സമാപിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. നാൽപ്പതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അദ്ധ്യാപകരായ ഡോ. ഷാജി, ജ്യോതിഷ്, കോളേജ് യൂണിയൻ ഭാരവാഹികളായ ഗോകുൽ, അഭിരാജ്, നീതു, അജ്മൽ, ധനേഷ്, അഭിരാം, സുധി, അഖിൽ എന്നിവർ നേതൃത്വം നൽകി.