കൊല്ലം: ഡി.സി.സി ഓഫീസിന് സമീപം സർക്കാർ പുറമ്പോക്കിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന വർക്ക്‌ഷോപ്പ് ഭൂരേഖാ തഹസീൽദാർ ജാസ്മിൻ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചു. ഡെപ്യൂട്ടി തഹസീൽദാർമാരായ സി. ദേവരാജൻ, ബൈജു സുധാകർ, മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർ നസീമ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.