police
ജയകുമാർ

പുത്തൂർ: മനോ ദൗർബല്യമുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസുകാരനും അറസ്റ്റിലായി.

കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥൻ

പവിത്രേശ്വരം എസ്.എൻ പുരം സുലോചന മന്ദിരത്തിൽ ജയകുമാറാണ് (43) ഇന്നലെ അറസ്റ്റിലായത്. ഇയാളാണ് ഒന്നാം പ്രതി. പവിത്രേശ്വരം എസ്.എൻ. പുരം ഇടയാടിവിള വീട്ടിൽ സുന്ദരനെ (50) കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. സ്ത്രീയെ ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചതായി കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. വനിതാസെൽ സി.ഐ സ്ത്രീയിൽ നിന്നും മൊഴി രേഖപ്പെടുത്തി പുത്തൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി ബി. വിനോദ്, കൊട്ടാരക്കര ഡിവൈ.എസ്.പി

നാസറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസുകാരൻ കുറ്റം നിഷേധിച്ചതിനെ തുടർന്ന് ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തശേഷമാണ് കുറ്റം സമ്മതിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.