ചവറ: ചവറ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ചവറ ഉപജില്ലയിലെ സ്കൂളുകളിലുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. ലയൺ നടത്തിയ നേത്രപരിശോധനയിൽ കണ്ണട ആവശ്യമാണെന്ന് കണ്ടെത്തിയ വിദ്യാർത്ഥികൾക്കാണ് ഇവ വിതരണം ചെയ്തത്. കൊറ്റംകുളങ്ങര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാർ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് ചെങ്ങഴത്ത് സ്വാഗതം പറഞ്ഞു. പ്രഥമാദ്ധ്യാപിക എസ്. മിനി, ഡോ. സുജിത്ത്, പി.ടി.എ പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് ഭാരവാഹികളും പി.ടി.എ അംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്തു.