എഴുകോൺ: 9-ാം പുനഃപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഭക്തജനങ്ങൾ ഒരുക്കിയ ലക്ഷദീപ പ്രഭയിൽ തിളങ്ങി ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവീ ക്ഷേത്രം. ഒരു ലക്ഷത്തിൽപ്പരം മൺചിരാതുകളാണ് ക്ഷേത്രാങ്കണത്തിൽ തെളിച്ചത്. ദീപം തെളിക്കാൻ നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചലച്ചിത്ര താരം സുചിത്ര നായർ ഭദ്രദീപം തെളിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ബി. സലീംകുമാർ, ക്ഷേത്രം പ്രസിഡന്റ് എസ്. ശ്രീജു, സെക്രട്ടറി ജി. ജയപ്രകാശ്, ട്രഷറർ എസ്. വി. വിനയൻ തുടങ്ങിയവർ നേതൃത്വം നൽകി.