paravur
പരവൂരിൽ 'എയ്ഞ്ചൽ മാലാഖ' പദ്ധതിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സൈക്കിൾ റാലി ചാത്തന്നൂർ എ.സി.പി ജോർജ് കോശി ഫ്ലാഗ് ഓഫ് ചെയ്യുന്നു

പരവൂർ: ജില്ലാ പൊലീസിന്റെയും പരവൂർ ജനമൈത്രി പൊലീസിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനെതിരായ ബോധവൽക്കരണ പരിപാടി 'എയ്ഞ്ചൽ മാലാഖ'യുടെ ഉദ്ഘാടനം ചാത്തന്നൂർ എ.സി.പി ജോർജ് കോശി നിർവഹിച്ചു. പരവൂർ സി.ഐ സാനി, എസ്.ഐ വി. ജയകുമാർ, ജനമൈത്രി എ.സി.ഐ ഹരിസോമൻ, വനിത സി.പി.ഒ ശ്രീലത, സ്കൂൾ മാനേജർ ജയരാജ്, ഹെഡ്മാസ്റ്റർ പ്രദീപ് എന്നിവർ സംസാരിച്ചു.

തുടർന്ന് സംഘടിപ്പിച്ച സൈക്കിൾ റാലി എ.സി.പി ജോർജ് കോശി ഫ്ളാഗ് ഓഫ് ചെയ്തു. റാലിയിൽ പരവൂർ എസ്.എൻ.വി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, കോട്ടപ്പുറം എച്ച്.എസ്, തെക്കുംഭാഗം ഗവ. എച്ച്.എസ്.എസ്, പൂതക്കുളം ഗവ. എച്ച്.എസ്.എസ്, ചെമ്പകശ്ശേരി എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.