കൊല്ലം: നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ 'സുരക്ഷിതബാല്യം, അമ്മമാരറിയാൻ' എന്ന വിഷയത്തിൽ സംവാദ പരിപാടി നടന്നു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം സി.ജെ. ആന്റണി നേതൃത്വം നൽകി. ബാല്യത്തിൽ അമ്മയിൽ നിന്ന് കുട്ടികൾ സ്വീകരിക്കുന്ന അറിവുകൾ അക്കാഡമിക് വിദ്യാഭ്യാസത്തെക്കാൾ മൂല്യവത്താണെന്ന് അദ്ദേഹം പറഞ്ഞു. മദർഹുഡ് ചാരിറ്റി മിഷൻ രക്ഷാധികാരി ഡി. ശ്രീകുമാർ മോഡറേറ്ററായി. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. സോജ, പഞ്ചായത്ത് അംഗം ഹെൻറി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.