കൊല്ലം: ദീർഘനാൾ മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കൊല്ലം ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന കൊല്ലം കൈകുളങ്ങര ബലറാം ബിൽഡിങ്സിൽ പരേതനായ അഡ്വ. മയ്യനാട് കെ. ബാലകൃഷ്ണന്റെ ഭാര്യ ജി.നളിനി (80) നിര്യാതയായി.
സുപ്രീം കോടതിയിലെ കേരളത്തിന്റെ സ്റ്റാന്റിംഗ് കോൺസിൽ അഡ്വ. ജി. പ്രകാശ് മരുമകനാണ്. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അഡ്വ. ബീന പ്രകാശ് (സുപ്രീം കോടതി അഭിഭാഷക), ബാനി (ബിസിനസ്), ബിനു ബാൽ (കിട്ടൂസ് മെഡിക്കൽസ്, കൊല്ലം), അഡ്വ. ബിനോയ് ബാൽ (അഭിഭാഷകൻ, കൊല്ലം). മരുമക്കൾ: അഡ്വ. ജി. പ്രകാശ് (കേരള സർക്കാർ സ്റ്റാന്റിംഗ് കോൺസിൽ, സുപ്രീം കോടതി), എസ്. ഡിജി (അദ്ധ്യാപിക, മയ്യനാട് എച്ച്.എസ്.എസ്), വി. അമ്പിളി (സഹകരണ ഇൻസ്പെക്ടർ), റാണി രാജൻ (അദ്ധ്യാപിക, കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ ടീച്ചർ എജ്യുകേഷൻ, കായംകുളം). സഞ്ചയനം 2ന്.