sn
ശ്രീനാരായണ വനിതാ കോളേജിൽ സംഘടിപ്പിക്കുന്ന സെമിനാർ പരമ്പര എൻ.കെ. പ്രേമച്ന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജി. ജയദേവൻ, ഡോ. കെ. അനിരുദ്ധൻ, ഡോ. എസ്. ശേഖരൻ, ഡോ. നിഷ ജെ. തറയിൽ എന്നിവർ സമീപം

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ ഫെബ്രുവരി 10 വരെ നടക്കുന്ന സെമിനാർ പരമ്പര 'പാൻലോർ 2020' എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ, സെമിനാർ കൺവീനർ ഡോ. എസ്. ശേഖരൻ, ഡോ. നിഷ ജെ. തറയിൽ, ഡോ. വി. നിഷ, ഡോ. ആശാഭാനു, പ്രഹ്ളാദൻ എന്നിവർ സംസാരിച്ചു.

ഹോം സയൻസ് വിഭാഗം 'ടെറേറിയം ടെക്നിക്ക്: എ പൊട്ടൻഷ്യൽ മെത്തേഡ് ഒഫ് ഇൻഡോർ ഗാർഡനിംഗ്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. സിന്ധ്യാ ക്രിസ്റ്റഫർ പ്രബന്ധാവതരണം നടത്തി. ഉച്ചയ്ക്ക് ശേഷം സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'മനോധർമ്മ സംഗീതം' എന്ന വിഷയത്തിൽ സെമിനാർ നടത്തി. കെ.ആർ. ഷൈമ പ്രബന്ധാവതരണം നടത്തി. വരുംദിവസങ്ങളിൽ വിവിധ വകുപ്പുകൾ നടത്തുന്ന സെമിനാറുകളും ചർച്ചകളും നടക്കും.