photo
കെ.ജി.ഒ.എ കരുനാഗപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ദിനേശ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ സമ്മേളനം കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്നു. പ്രസിഡന്റ് എസ്. സന്തോഷ് കുമാർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ദിനേശ് ഉദ്ഘാടനം ചെയ്തു. ഡോ.ആർ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ രക്തസാക്ഷി പ്രമേയവും, ഡോ. പത്മകുമാർ അനുശോചന പ്രമേയവും ദീപു റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മനോരഞ്ജൻ സംഘടനാ റിപ്പോട്ട് അവതരിപ്പിച്ചു. ഡോ. പത്മകുമാർ (പ്രസിഡന്റ്) ആർ. അജയകുമാർ, പത്മദാസ് (വൈസ് പ്രസിഡന്റുമാർ) ജി. ദീപു (സെക്രട്ടറി) ശ്രീകുമാർ, സിന്ധു (ജോയിന്റ് സെക്രട്ടറിമാർ) വേണുഗോപാൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.