കരുനാഗപ്പള്ളി: ഭാരതത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു. സാഹിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എത്തിയ കാവലാൾ യാത്രയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മതരാഷ്ട്ര വാദത്തിലേക്ക് നീങ്ങുകയാണ്. ഇതിനെതിരെ ജനങ്ങൾ ശക്തമായ പ്രതിരോധനിര തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രവി, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, എം. അൻസാർ, ചിറ്റുമൂല നാസർ, പുന്നൂർ ശ്രീകുമാർ, അഡ്വ. വി.ആർ. പ്രമോദ്, ബാബുരാജ് എന്നിവർ പ്രസംഗിച്ചു.