പുനലൂർ: എസ്.എൻ.ഡി.പി യോഗം 5423-ാം നമ്പർ സഹോദരൻ അയ്യപ്പൻ സ്മാരക ശാസ്താംകോണം ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷിക ആഘോഷം മഹാഗുരുപൂജ, ആത്മീയ പ്രഭാഷണം, അന്നദാനം, ആദരവ്, പൊതുസമ്മേളനം തുടങ്ങിയ വിവിധ പരിപാടികളോടെ നാളെ നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് കലശാഭിഷേകം, ഗുരുപൂജ, 8.30ന് യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ ആത്മീയ പ്രഭാഷണം നടത്തും.10ന് മുൻ ശാഖാ ഭാരവാഹികളെയും ശാഖയിലെ മുതിർന്ന പൗരന്മാരെ ആദരിക്കലും വിശിഷ്ട വ്യക്തികൾക്ക് സ്വീകരണവും. ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധനയും, പ്രസാദ വിതരണവും.
തുടർന്ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം. ശെൽവരാജൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്‌കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, സന്തോഷ് ജി. നാഥ്, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, പുനലൂർ ടൗൺ ശാഖാ പ്രസിഡന്റ് ബിജു കരുണാകരൻ, സെക്രട്ടറി സുരേഷ്‌കുമാർ രാഘവൻ തുടങ്ങിയവർ സംസാരിക്കും. ശാഖാ സെക്രട്ടറി മണിക്കുട്ടൻ നാരായണൻ സ്വാഗതവും യൂണിയൻ പ്രതിനിധി എം. രാജൻ നന്ദിയും പറയും.