കരുനാഗപ്പള്ളി: യു.എ.ഇയിലുള്ള കരുനാഗപ്പള്ളിയിലെ പ്രവാസികളുടെ കൂട്ടായ്മയായ കരുണ നിർദ്ധനർക്ക് കൈത്താങ്ങാവുന്നു. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പാവുമ്പയിലെ നിർദ്ധന കുടുംബത്തിന് നൽകാനായി കരുണ നിർമ്മിക്കുന്ന വീടിന്റെ പണി പൂർത്തിയായി. നാളെ വൈകിട്ട് 4 മണിക്ക് കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ താക്കോൽദാനം നിർവഹിക്കും. ആർ. രാമചന്ദ്രൻ എം.എൽ.എ , എൻ. വിജയൻപിള്ള എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. കരുനാഗപ്പള്ളി താലൂക്കിൽ നിന്ന് തിരഞ്ഞെടുത്ത 100 ഡയാലിസിസ് രോഗികൾക്ക് 10000 രൂപ വീതം ധനസഹായവും നൽകുമെന്ന് കരുണ ഭാരവാഹികളായ സുനിൽ കെ. നായർ, ചന്ദ്രസേനൻ, നിസാറുദ്ദീൻ എന്നിവർ അറിയിച്ചു.