കൊല്ലം: ശ്രീനാരായണ പെൻഷണേഴ്‌സ് യൂണിയൻ (എസ്.എൻ.പി.യു) ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഫൈനാർട്‌സ് ഹാളിൽ ചേർന്ന രൂപീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്.സുവർണകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളൂർ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കോട്ടയം എം.ജി.മണി, മോഹൻ പരപ്പാടി, ഡോ.പി.ബാഹുലേയൻ, സംസ്ഥാന സെക്രട്ടറിമാരായ പ്രബോധ് എസ്.കണ്ടച്ചിറ, ക്ലാവറ സോമൻ, കീർത്തി രാമചന്ദ്രൻ, സംസ്ഥാന ട്രഷറർ മുണ്ടയ്ക്കൽ ശോഭനൻ, വൈക്കം പുരുഷോത്തമൻ, കെ.ബി.വസന്തകുമാർ, പ്രൊഫ.മാലിനി സുവർണകുമാർ, കെ.പി.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി മങ്ങാട് ഉപേന്ദ്രൻ (പ്രസിഡന്റ്), കെ.അംബേദ്കർ (വൈസ് പ്രസിഡന്റ്), പേരൂർ പ്രഫുല്ലൻ (സെക്രട്ടറി), മണിലാൽ പരവൂർ (ജോയിന്റ് സെക്രട്ടറി), എൻ.എൻ. ശ്യാമള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.