congress
ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാ ഗാന്ധി രക്തസാക്ഷി ദിന അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ 17 വാർഡുകളിലും മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വ ദിനം വിവിധ ചടങ്ങുകളോടെ ആചരിച്ചു. ഓച്ചിറയിൽ നടന്ന മണ്ഡലതല രക്തസാക്ഷി ദിനാചരണത്തിന്റെ ഉദ്ഘാടനം ഡി.സി.സി ജന. സെക്രട്ടറി കബീർ എം. തീപ്പുര നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽകുമാർ, നീലികുളം സദാനന്ദൻ, ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, സെവന്തി കുമാരി, എൻ. കൃഷ്ണകുമാർ, അൻസാർ എ. മലബാർ, സന്തോഷ് തണൽ, കെ. മോഹനൻ, ബേബി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ക്ലാപ്പന: കോൺഗ്രസ്സ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാ രക്തസാക്ഷി ദിന അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.